1986ലെ പുതിയ വിദ്യാഭ്യാസനയത്തിന്റെ അഥവാ ദേശീയ വിദ്യാഭ്യാസനയത്തിന്റെ സവിശേഷതകൾ വിശദീകരിക്കുക7/24/2021 1986ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ
1 Comment
ഇന്ത്യയിൽ പിൽക്കാല വേദ കാല ഘട്ടം മുതൽ സാമൂഹിക ശ്രേണീകരണം ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്.ഇത് ബ്രിട്ടീഷുകാരുടെ കാലത്ത് പോലും നിലനിന്നിരുന്നു എന്നാണ് കരുതപ്പെടുന്നത്. പല തൊട്ടു കൂടായ്മ തീണ്ടിക്കൂടായ്മ തുടങ്ങിയ പല സാമൂഹിക അനാചാരങ്ങൾക്കെതിരെയും ബ്രിട്ടീഷുകാർ നിയമങ്ങൾ കൊണ്ട് വന്നിരുന്നുവെങ്കിലും അതൊന്നും ഫലപ്രദമായി നടപ്പാക്കാനുള്ള ആത്മാർത്ഥത അവർ കാണിച്ചിരുന്നില്ല എന്നാണ് ചരിത്രം പറയുന്നത്.അരിച്ചിറങ്ങൽ സിദ്ധാന്തം നടപ്പിലാക്കുക വഴി ഉന്നത കുലജാതരെ തങ്ങളുടെ വശം ചേർത്ത് നിറുത്തിയിരുന്ന ബ്രിട്ടീഷുകാർക്ക് അവരെ പിണക്കുക അസാധ്യമായിരുന്നു എന്നതായിരുന്നു സത്യം.രാജാറാം മോഹൻ റോയ്, ഈശ്വര ചന്ദ്ര വിദ്യാസാഗർ, മഹാത്മാ ഗാന്ധി തുടങ്ങിയ നേതാക്കന്മാർ സാമൂഹിക അനാചാരങ്ങൾക്കെതിരെ പോരാടിയിരുന്നുവെങ്കിലും അവരൊക്കെ ഉന്നത കുല ജാതരായിരുന്നു. എന്നാൽ ആദ്യമായി ദളിതർ അഥവാ സാമൂഹികമായി പാർശ്വ വത്കരിക്കപ്പെട്ടവരുടെ ഇടയിൽ നിന്ന് തന്നെ ഇത്തരം അനാചാരങ്ങൾക്കെതിരെ ശബ്ദം ഉണരുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തിലായിരുന്നു.
1986 ലെ ദേശീയ വിദ്യഭ്യസനയം റിവ്യൂ ചെയ്യാൻ വേണ്ടി രണ്ടു കമ്മിറ്റികൾ രൂപീകരിക്കപ്പെടുകയുണ്ടായി.1990ൽ രൂപീകൃതമായ രാമമൂർത്തി കമ്മിറ്റിയും 1992ൽ രൂപീകൃതമായ ജനാർദ്ദന റെഡ്ഢി കമ്മിറ്റിയുമാണവ. 1990ലെ രാമമൂർത്തി കമ്മിറ്റി ചില പ്രധാന നിർദ്ദേശങ്ങൾ മുന്നോട്ടു വെക്കുകയുണ്ടായി.അവയിൽ ചിലത് ഇവിടെ കൊടുത്തിരിക്കുന്നു.
1 . രാജ്യം മുഴുവൻ ഒരു പൊതു വിദ്യഭ്യാസ സംവിധാനം ആരംഭിക്കണം. 2 .ആദിവാസി മേഖലകൾ,വിദ്യാഭ്യാസം അധികം ലഭിച്ചിട്ടില്ലാത്ത മേഖലകൾ, ഗ്രാമീണ മേഖലകൾ തുടങ്ങിയ പ്രദേശങ്ങളിൽ കൂടുതൽ വിദ്യാലയങ്ങൾ ആരംഭിക്കണം. 3.പുതിയ നവോദയ വിദ്യാലയങ്ങൾ ആരംഭിക്കുന്നതിനു പകരം നിലവിലുള്ള 261 നവോദയ സ്കൂളുകൾ പുനഃക്രമീകരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യണം. 4.ഓപ്പറേഷൻ ബ്ലാക്ക്ബോർഡ് പദ്ധതിയുടെ ചുമതല സംസ്ഥാന ഗവണ്മെന്റുകൾക്ക് നൽകണം. 5.വിദ്യാഭ്യാസ അവകാശം മൗലികാവകാശങ്ങളിൽ പെടുത്തുന്ന കാര്യം പരിഗണിക്കണം. രാമമൂർത്തി കമ്മീഷൻ നിർദ്ദേശങ്ങളെക്കുറിച്ചുള്ള വീഡിയോ കാണൂ. |
ലേഖകന് ഹാത്വിബ്.കെ.കെ. Archives
July 2021
Categories
All
|