1986 ലെ ദേശീയ വിദ്യഭ്യസനയം റിവ്യൂ ചെയ്യാൻ വേണ്ടി രണ്ടു കമ്മിറ്റികൾ രൂപീകരിക്കപ്പെടുകയുണ്ടായി.1990ൽ രൂപീകൃതമായ രാമമൂർത്തി കമ്മിറ്റിയും 1992ൽ രൂപീകൃതമായ ജനാർദ്ദന റെഡ്ഢി കമ്മിറ്റിയുമാണവ. 1990ലെ രാമമൂർത്തി കമ്മിറ്റി ചില പ്രധാന നിർദ്ദേശങ്ങൾ മുന്നോട്ടു വെക്കുകയുണ്ടായി.അവയിൽ ചിലത് ഇവിടെ കൊടുത്തിരിക്കുന്നു.
1 . രാജ്യം മുഴുവൻ ഒരു പൊതു വിദ്യഭ്യാസ സംവിധാനം ആരംഭിക്കണം. 2 .ആദിവാസി മേഖലകൾ,വിദ്യാഭ്യാസം അധികം ലഭിച്ചിട്ടില്ലാത്ത മേഖലകൾ, ഗ്രാമീണ മേഖലകൾ തുടങ്ങിയ പ്രദേശങ്ങളിൽ കൂടുതൽ വിദ്യാലയങ്ങൾ ആരംഭിക്കണം. 3.പുതിയ നവോദയ വിദ്യാലയങ്ങൾ ആരംഭിക്കുന്നതിനു പകരം നിലവിലുള്ള 261 നവോദയ സ്കൂളുകൾ പുനഃക്രമീകരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യണം. 4.ഓപ്പറേഷൻ ബ്ലാക്ക്ബോർഡ് പദ്ധതിയുടെ ചുമതല സംസ്ഥാന ഗവണ്മെന്റുകൾക്ക് നൽകണം. 5.വിദ്യാഭ്യാസ അവകാശം മൗലികാവകാശങ്ങളിൽ പെടുത്തുന്ന കാര്യം പരിഗണിക്കണം. രാമമൂർത്തി കമ്മീഷൻ നിർദ്ദേശങ്ങളെക്കുറിച്ചുള്ള വീഡിയോ കാണൂ.
0 Comments
ഒരു പ്രത്യേക സമൂഹത്തിൽ വ്യത്യസ്ത മതവിശ്വാസത്തെ പെട്ടവരും വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരും വ്യത്യസ്ത ആചാരാനുഷ്ടാനങ്ങൾ പിന്തുടരുന്നവരും വ്യത്യസ്ത സാമൂഹിക സാംസ്കാരിക സാമ്പത്തിക പക്ഷാത്തലങ്ങളിൽ പെട്ടവരുമൊക്കെ ഇടകലർന്നു ജീവിക്കുന്നുവെങ്കിൽ അത്തരമൊരു പ്രതിഭാസത്തെ സാമൂഹിക വൈവിധ്യം എന്ന് വിളിക്കാം.സാമൂഹിക വൈവിധ്യം ഏതൊരു സമൂഹത്തിനും കൂടുതൽ കെട്ടുറപ്പും ചാരുതയും നൽകുന്നു. സാമൂഹിക വൈവിധ്യം കുടുന്നതിനനുസരിച്ചു ഓരോ സമൂഹത്തിന്റെയും കാഴ്ചപ്പാടുകളിൽ കൂടുതൽ വിശാലതയും സഹിഷ്ണുതയും കൈവരുന്നു. നേരെ വിപരീതമായതും സംഭവിക്കാമെങ്കിലും വൈവിധ്യങ്ങൾ എന്നും ഏതൊരു സമൂഹത്തിന്റെയും അലങ്കാരം തന്നെയാണ്. ഒരേ അച്ചിൽ വാർത്തെടുത്തത് തന്നെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ വിരസതയുണ്ടാകുക എന്നത് മാനുഷിക പ്രകൃതമാണല്ലോ. അത് കൊണ്ട് തന്നെ വേറിട്ട കാഴ്ചകളും അനുഭവങ്ങളും മനുഷ്യന്റെ മനസ്സിന് അനിർവചനീയമായ അനുഭൂതി നൽകുന്നു.
|
ലേഖകന് ഹാത്വിബ്.കെ.കെ. Archives
July 2021
Categories
All
|