2020ല്‍ കൊറോണ വൈറസ് അപ്രതീക്ഷിതമായി കടന്നു വന്നപ്പോള്‍ ലോകമൊന്നടങ്കം ഒന്ന് പകച്ചു പോയി എന്നത് ആര്‍ക്കും നിഷേധിക്കാന്‍ സാധിക്കില്ല. വിധ്യാഭ്യാസ ലോകം ഒരു ബദലിന് വേണ്ടി നെട്ടോട്ടമോടുമ്പോള്‍ പ്രത്യക്ഷപ്പെട്ട ഒരു മരുപ്പച്ചയയിരുന്നല്ലോ കോഴ്‌സെറ എന്ന ഓണ്‍ലൈന്‍ പഠന പ്ലാറ്റ്ഫോം. അതിനു മുമ്പും കോഴ്‌സെറ ഓണ്‍ലൈന്‍ ഇടത്തില്‍ സജീവമായിരുന്നു. ഈ ലേഖകന്‍ തന്നെ മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴ്‌സെറയില്‍ ഒരു കോഴ്സ് ചെയ്തതിനെക്കുറിച്ച് മറ്റൊരു ബ്ലോഗ്ഗില്‍ കുറിച്ചിട്ടുണ്ട്. അന്ന് പലരും എന്നെ നിരുല്‍സാഹപ്പെടുത്തിയിരുന്നു. അന്ന് ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈന്‍ പഠനമെന്നാല്‍ സ്വയം പ്ലാറ്റ്ഫോമിലൂടെയുള്ള പഠനം മാത്രമായിരുന്നു. എന്നാല്‍ ലോകത്തിലെ മികച്ച സര്‍വകലാശാലകളുടെ കോഴ്സുകള്‍ നല്‍കിയിരുന്ന കോഴ്‌സെറയെക്കുറിച്ച് ആര്‍ക്കുമറിയുമായിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് കൊണ്ട് നേടിയെടുക്കാന്‍ സാധിക്കാതിരുന്ന പ്രശസ്തിയും വരുമാനവും ആഴ്ചകള്‍ കൊണ്ട് കോഴ്‌സെറ നേടിയെടുക്കുന്നത് ലോകം അല്‍പ്പം അസൂയ കലര്‍ന്ന അത്ഭുതത്തോടെ നോക്കി നിന്നതും നാം കണ്ടതാണ്. ആദ്യ കൊറോണ വ്യാപന കാലത്ത് കോഴ്‌സെറ ധാരാളം ഫ്രീ കോഴ്സുകള്‍ ഓഫര്‍ ചെയ്യുകയുണ്ടായി. ഇപ്പോഴിതാ ഈ രണ്ടാം കൊറോണ തരംഗ കാലത്തും ഏതാനും ഫ്രീ കോഴ്സുകളുമായി കോഴ്‌സെറ രംഗത്ത് വന്നു കഴിഞ്ഞു.
1 Comment
|
ലേഖകന്‍ ഹാത്വിബ്.കെ.കെ. Archives
July 2021
Categories
All
|