THE MASTER EDUCATOR
  • Home
  • Language
    • ENGLISH
    • MALAYALAM
  • List of UGC Care List Journals
  • My Books
  • Language Across the Curriculum
  • Contemporary India and Education Question Paper Discussions
  • ബി.എഡ്. ചോദ്യ പേപ്പർ ചർച്ചകൾ
  • സമകാലീന ഇന്ത്യയും വിദ്യാഭ്യാസവും ചോദ്യ പ
  • BEd. Question Paper Discussions
  • Language Across Curriculum Question Paper Discussions

1986ലെ പുതിയ വിദ്യാഭ്യാസനയത്തിന്റെ അഥവാ  ദേശീയ വിദ്യാഭ്യാസനയത്തിന്റെ സവിശേഷതകൾ വിശദീകരിക്കുക

7/24/2021

1 Comment

 
Picture
1986ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ 
  • ഓപ്പറേഷൻ ബ്ലാക്ക്ബോർഡ് 
  • നവോദയ സ്കൂളുകൾ
  •  വയോജന വിദ്യാഭ്യാസം (Adult Education)
  • പ്രായോഗിക സാക്ഷരത (Functional Literacy)
  • മിനിമം പഠന നിലവാരം ഉറപ്പു വരുത്തൽ (Minimum Level of Learning)
  • ഡിഗ്രികൾ ജോലിയിൽ നിന്നും വേർപ്പെടുത്തൽ (Delinking Degrees from Jobs)
  • മഹിളാ സമഖ്യാ പ്രോഗ്രാം ​

Read More
1 Comment

ഇന്ത്യയിലും കേരളത്തിലും പിന്നോക്ക വിഭാഗക്കാർക്ക് വേണ്ടി രൂപം കൊണ്ട സാഹിത്യ പ്രസ്ഥാനങ്ങൾ

7/17/2021

0 Comments

 
Picture
ഇന്ത്യയിൽ പിൽക്കാല വേദ കാല  ഘട്ടം മുതൽ സാമൂഹിക ശ്രേണീകരണം ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്.ഇത് ബ്രിട്ടീഷുകാരുടെ കാലത്ത് പോലും നിലനിന്നിരുന്നു എന്നാണ് കരുതപ്പെടുന്നത്. പല  തൊട്ടു കൂടായ്മ തീണ്ടിക്കൂടായ്മ തുടങ്ങിയ പല സാമൂഹിക അനാചാരങ്ങൾക്കെതിരെയും  ബ്രിട്ടീഷുകാർ നിയമങ്ങൾ കൊണ്ട് വന്നിരുന്നുവെങ്കിലും അതൊന്നും ഫലപ്രദമായി നടപ്പാക്കാനുള്ള ആത്മാർത്ഥത അവർ കാണിച്ചിരുന്നില്ല എന്നാണ് ചരിത്രം പറയുന്നത്.അരിച്ചിറങ്ങൽ സിദ്ധാന്തം നടപ്പിലാക്കുക വഴി ഉന്നത കുലജാതരെ തങ്ങളുടെ വശം ചേർത്ത് നിറുത്തിയിരുന്ന ബ്രിട്ടീഷുകാർക്ക് അവരെ പിണക്കുക അസാധ്യമായിരുന്നു എന്നതായിരുന്നു സത്യം.രാജാറാം മോഹൻ റോയ്, ഈശ്വര ചന്ദ്ര വിദ്യാസാഗർ, മഹാത്മാ ഗാന്ധി തുടങ്ങിയ നേതാക്കന്മാർ സാമൂഹിക അനാചാരങ്ങൾക്കെതിരെ പോരാടിയിരുന്നുവെങ്കിലും അവരൊക്കെ ഉന്നത കുല ജാതരായിരുന്നു. എന്നാൽ ആദ്യമായി ദളിതർ അഥവാ സാമൂഹികമായി പാർശ്വ വത്കരിക്കപ്പെട്ടവരുടെ ഇടയിൽ നിന്ന് തന്നെ ഇത്തരം അനാചാരങ്ങൾക്കെതിരെ ശബ്ദം ഉണരുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തിലായിരുന്നു.

Read More
0 Comments

രാമമൂർത്തി കമ്മിറ്റി:ഒരെത്തി നോട്ടം

7/17/2021

0 Comments

 
Picture
1986 ലെ ദേശീയ വിദ്യഭ്യസനയം റിവ്യൂ ചെയ്യാൻ വേണ്ടി രണ്ടു കമ്മിറ്റികൾ രൂപീകരിക്കപ്പെടുകയുണ്ടായി.1990ൽ രൂപീകൃതമായ രാമമൂർത്തി കമ്മിറ്റിയും 1992ൽ രൂപീകൃതമായ ജനാർദ്ദന റെഡ്ഢി കമ്മിറ്റിയുമാണവ. 1990ലെ രാമമൂർത്തി കമ്മിറ്റി ചില പ്രധാന നിർദ്ദേശങ്ങൾ മുന്നോട്ടു വെക്കുകയുണ്ടായി.അവയിൽ ചിലത് ഇവിടെ കൊടുത്തിരിക്കുന്നു. 

1 . രാജ്യം മുഴുവൻ ഒരു പൊതു വിദ്യഭ്യാസ സംവിധാനം ആരംഭിക്കണം.
2 .ആദിവാസി മേഖലകൾ,വിദ്യാഭ്യാസം അധികം ലഭിച്ചിട്ടില്ലാത്ത മേഖലകൾ, ഗ്രാമീണ മേഖലകൾ തുടങ്ങിയ പ്രദേശങ്ങളിൽ കൂടുതൽ വിദ്യാലയങ്ങൾ ആരംഭിക്കണം.
3.പുതിയ നവോദയ വിദ്യാലയങ്ങൾ ആരംഭിക്കുന്നതിനു പകരം നിലവിലുള്ള 261 നവോദയ സ്കൂളുകൾ പുനഃക്രമീകരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യണം.
4.ഓപ്പറേഷൻ ബ്ലാക്ക്ബോർഡ് പദ്ധതിയുടെ ചുമതല സംസ്ഥാന ഗവണ്മെന്റുകൾക്ക് നൽകണം.
5.വിദ്യാഭ്യാസ അവകാശം മൗലികാവകാശങ്ങളിൽ പെടുത്തുന്ന കാര്യം പരിഗണിക്കണം.

​രാമമൂർത്തി കമ്മീഷൻ നിർദ്ദേശങ്ങളെക്കുറിച്ചുള്ള വീഡിയോ കാണൂ. 

0 Comments

കോഴ്‌സെറയില്‍ വീണ്ടും സൗജന്യ കോഴ്സുകള്‍ അഥവാ ഫ്രീ കോഴ്സുകള്‍-2021

5/30/2021

1 Comment

 
Picture
2020ല്‍ കൊറോണ വൈറസ് അപ്രതീക്ഷിതമായി കടന്നു വന്നപ്പോള്‍ ലോകമൊന്നടങ്കം ഒന്ന് പകച്ചു പോയി എന്നത് ആര്‍ക്കും നിഷേധിക്കാന്‍ സാധിക്കില്ല. വിധ്യാഭ്യാസ ലോകം ഒരു ബദലിന് വേണ്ടി നെട്ടോട്ടമോടുമ്പോള്‍ പ്രത്യക്ഷപ്പെട്ട ഒരു മരുപ്പച്ചയയിരുന്നല്ലോ കോഴ്‌സെറ എന്ന ഓണ്‍ലൈന്‍ പഠന പ്ലാറ്റ്ഫോം. അതിനു മുമ്പും കോഴ്‌സെറ ഓണ്‍ലൈന്‍ ഇടത്തില്‍ സജീവമായിരുന്നു. ഈ ലേഖകന്‍ തന്നെ മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴ്‌സെറയില്‍ ഒരു കോഴ്സ് ചെയ്തതിനെക്കുറിച്ച് മറ്റൊരു ബ്ലോഗ്ഗില്‍ കുറിച്ചിട്ടുണ്ട്. അന്ന് പലരും എന്നെ നിരുല്‍സാഹപ്പെടുത്തിയിരുന്നു. അന്ന് ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈന്‍ പഠനമെന്നാല്‍ സ്വയം പ്ലാറ്റ്ഫോമിലൂടെയുള്ള പഠനം മാത്രമായിരുന്നു. എന്നാല്‍ ലോകത്തിലെ മികച്ച സര്‍വകലാശാലകളുടെ കോഴ്സുകള്‍ നല്‍കിയിരുന്ന കോഴ്‌സെറയെക്കുറിച്ച് ആര്‍ക്കുമറിയുമായിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് കൊണ്ട് നേടിയെടുക്കാന്‍ സാധിക്കാതിരുന്ന പ്രശസ്തിയും വരുമാനവും ആഴ്ചകള്‍ കൊണ്ട് കോഴ്‌സെറ നേടിയെടുക്കുന്നത് ലോകം അല്‍പ്പം അസൂയ കലര്‍ന്ന അത്ഭുതത്തോടെ നോക്കി നിന്നതും നാം കണ്ടതാണ്. ആദ്യ കൊറോണ വ്യാപന കാലത്ത് കോഴ്‌സെറ ധാരാളം ഫ്രീ കോഴ്സുകള്‍ ഓഫര്‍ ചെയ്യുകയുണ്ടായി. ഇപ്പോഴിതാ ഈ രണ്ടാം കൊറോണ തരംഗ കാലത്തും ഏതാനും ഫ്രീ കോഴ്സുകളുമായി കോഴ്‌സെറ രംഗത്ത് വന്നു കഴിഞ്ഞു. 

Read More
1 Comment

ഓണ്‍ലൈന്‍ വ്യപാര ചരിത്രത്തിലേക്ക് ഒരെത്തി നോട്ടം 10/11/2020 2 Comments

5/19/2021

0 Comments

 
Picture

ഇപ്പോൾ കൂൺ വളരുന്നതുപോലെയാണ് ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളുടെ ജനനം. ആദ്യത്തെ ഓൺലൈൻ ഷോപ്പിംഗ് സൈറ്റിനെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഓൺലൈൻ വിൽപ്പനയ്ക്കും വാങ്ങലിനുമായി വെബ് പ്ലാറ്റ്ഫോമുകൾ സൃഷ്ടിക്കുന്നതിനെക്കുറിച്ച് സങ്കൽപ്പിച്ച ആ പ്രത്യേക വ്യക്തിയെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഓൺലൈൻ വിൽപ്പന സൈറ്റുകളുടെ രസകരമായ ചരിത്രത്തിലേക്ക് മടങ്ങാൻ ഈ ലേഖനം നിങ്ങളെ ക്ഷണിക്കുന്നു.


Read More
0 Comments

ടൈപ്പോഗ്രാഫിക് സൂചനകളും വായനാ നൈപുണ്യവും

5/18/2021

0 Comments

 
Picture
‘ഇറ്റാലിക്സ്', 'ബോൾഡ് ലെറ്ററുകൾ' തുടങ്ങിയ വ്യത്യസ്ത ടൈപ്പോഗ്രാഫിക് സൂചനകളുടെ സവിശേഷതകളെക്കുറിച്ച് അധ്യാപകർ വിദ്യാർത്ഥികളെ ബോധവാന്മാരാക്കണം, അത് പഠിതാക്കളെ കൂടുതൽ ലക്ഷ്യബോധമുള്ളതും ഗൗരവമുള്ളതുമായ വായനക്കാരാക്കാം. എന്റെ കുട്ടിക്കാലത്ത്, കോമ, അർദ്ധവിരാമം (സെമികോളന്‍), colon, ഫുൾ സ്റ്റോപ്പ്, ബോൾഡ് അക്ഷരങ്ങൾ, വലിയ അക്ഷരങ്ങൾ, ഇറ്റാലിക്‌സ് എന്നിങ്ങനെയുള്ള വ്യത്യസ്ത  ചിഹ്നങ്ങളുടെ പ്രവർത്തനങ്ങൾ അധ്യാപകർ ഞങ്ങളോട് പറയാറുണ്ടായിരുന്നു. ഇവയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കില്‍തീം എളുപ്പത്തിലും പെട്ടെന്നും ഗ്രഹിച്ചെടുക്കാന്‍ കഴിയുന്നതിനാൽ മികച്ച വായനക്കാരായി മാറും. വ്യത്യസ്ത ടൈപ്പോഗ്രാഫിക് സൂചനകളുടെ പ്രവർത്തനങ്ങൾ നോക്കാം.

Read More
0 Comments

സാമൂഹിക വൈവിധ്യം: നിർവചനവും വിഭാഗങ്ങളും

12/25/2017

0 Comments

 
Picture
ഒരു പ്രത്യേക സമൂഹത്തിൽ വ്യത്യസ്ത മതവിശ്വാസത്തെ പെട്ടവരും വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരും വ്യത്യസ്ത ആചാരാനുഷ്ടാനങ്ങൾ പിന്തുടരുന്നവരും വ്യത്യസ്ത സാമൂഹിക സാംസ്‌കാരിക സാമ്പത്തിക പക്ഷാത്തലങ്ങളിൽ പെട്ടവരുമൊക്കെ ഇടകലർന്നു ജീവിക്കുന്നുവെങ്കിൽ അത്തരമൊരു പ്രതിഭാസത്തെ സാമൂഹിക വൈവിധ്യം എന്ന് വിളിക്കാം.സാമൂഹിക വൈവിധ്യം ഏതൊരു സമൂഹത്തിനും കൂടുതൽ കെട്ടുറപ്പും ചാരുതയും നൽകുന്നു. സാമൂഹിക വൈവിധ്യം കുടുന്നതിനനുസരിച്ചു ഓരോ സമൂഹത്തിന്റെയും കാഴ്ചപ്പാടുകളിൽ കൂടുതൽ വിശാലതയും സഹിഷ്ണുതയും കൈവരുന്നു. നേരെ വിപരീതമായതും സംഭവിക്കാമെങ്കിലും വൈവിധ്യങ്ങൾ എന്നും ഏതൊരു സമൂഹത്തിന്റെയും അലങ്കാരം തന്നെയാണ്. ഒരേ അച്ചിൽ വാർത്തെടുത്തത് തന്നെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ വിരസതയുണ്ടാകുക എന്നത് മാനുഷിക പ്രകൃതമാണല്ലോ. അത് കൊണ്ട് തന്നെ വേറിട്ട കാഴ്ചകളും അനുഭവങ്ങളും മനുഷ്യന്റെ മനസ്സിന് അനിർവചനീയമായ അനുഭൂതി നൽകുന്നു.

Read More
0 Comments
    Picture

    ​ലേഖകന്‍

        ഹാത്വിബ്.കെ.കെ.
            അസിസ്റ്റന്റ്‌ പ്രൊഫസര്‍
    കേയി സാഹിബ്‌ ട്രെയിനിംഗ് കോളേജ്

    Archives

    July 2021
    May 2021
    December 2017

    Categories

    All
    Samakaleena Indiayum Vidhyaabhyaasavum Contemporary India And Education
    ഇന്‍ഫോ ടെക്
    ഇന്‍ഫോ-ടെക്
    ഓണ്‍ലൈന്‍ പഠനം
    ലാംഗ്വേജ് എക്രോസ് കരിക്കുലം
    സകാലീന ഇന്ത്യയും വിദ്യാഭ്യാസവും

    RSS Feed

Powered by Create your own unique website with customizable templates.
  • Home
  • Language
    • ENGLISH
    • MALAYALAM
  • List of UGC Care List Journals
  • My Books
  • Language Across the Curriculum
  • Contemporary India and Education Question Paper Discussions
  • ബി.എഡ്. ചോദ്യ പേപ്പർ ചർച്ചകൾ
  • സമകാലീന ഇന്ത്യയും വിദ്യാഭ്യാസവും ചോദ്യ പ
  • BEd. Question Paper Discussions
  • Language Across Curriculum Question Paper Discussions