2020ല്‍ കൊറോണ വൈറസ് അപ്രതീക്ഷിതമായി കടന്നു വന്നപ്പോള്‍ ലോകമൊന്നടങ്കം ഒന്ന് പകച്ചു പോയി എന്നത് ആര്‍ക്കും നിഷേധിക്കാന്‍ സാധിക്കില്ല. വിധ്യാഭ്യാസ ലോകം ഒരു ബദലിന് വേണ്ടി നെട്ടോട്ടമോടുമ്പോള്‍ പ്രത്യക്ഷപ്പെട്ട ഒരു മരുപ്പച്ചയയിരുന്നല്ലോ കോഴ്സെറ എന്ന ഓണ്‍ലൈന്‍ പഠന പ്ലാറ്റ്ഫോം. അതിനു മുമ്പും കോഴ്സെറ ഓണ്‍ലൈന്‍ ഇടത്തില്‍ സജീവമായിരുന്നു. ഈ ലേഖകന്‍ തന്നെ മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴ്സെറയില്‍ ഒരു കോഴ്സ് ചെയ്തതിനെക്കുറിച്ച് മറ്റൊരു ബ്ലോഗ്ഗില്‍ കുറിച്ചിട്ടുണ്ട്. അന്ന് പലരും എന്നെ നിരുല്‍സാഹപ്പെടുത്തിയിരുന്നു. അന്ന് ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈന്‍ പഠനമെന്നാല്‍ സ്വയം പ്ലാറ്റ്ഫോമിലൂടെയുള്ള പഠനം മാത്രമായിരുന്നു. എന്നാല്‍ ലോകത്തിലെ മികച്ച സര്‍വകലാശാലകളുടെ കോഴ്സുകള്‍ നല്‍കിയിരുന്ന കോഴ്സെറയെക്കുറിച്ച് ആര്‍ക്കുമറിയുമായിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് കൊണ്ട് നേടിയെടുക്കാന്‍ സാധിക്കാതിരുന്ന പ്രശസ്തിയും വരുമാനവും ആഴ്ചകള്‍ കൊണ്ട് കോഴ്സെറ നേടിയെടുക്കുന്നത് ലോകം അല്‍പ്പം അസൂയ കലര്‍ന്ന അത്ഭുതത്തോടെ നോക്കി നിന്നതും നാം കണ്ടതാണ്. ആദ്യ കൊറോണ വ്യാപന കാലത്ത് കോഴ്സെറ ധാരാളം ഫ്രീ കോഴ്സുകള്‍ ഓഫര്‍ ചെയ്യുകയുണ്ടായി. ഇപ്പോഴിതാ ഈ രണ്ടാം കൊറോണ തരംഗ കാലത്തും ഏതാനും ഫ്രീ കോഴ്സുകളുമായി കോഴ്സെറ രംഗത്ത് വന്നു കഴിഞ്ഞു. കോഴ്സെറയില്‍ എങ്ങനെ ജോയിന്‍ ചെയ്യാമെന്നറിയാന്‍ ഈ ചിത്രത്തില്‍ ക്ലിക്ക് ചെയ്യൂ (ഇത് പോലുള്ള ഉപകാരപ്രദമായ വീഡിയോകള്‍ കാണാന്‍ വീഡിയോയുടെ താഴെ കാണുന്ന സബ്സ്ക്രൈബ് ബട്ടണില്‍ ക്ലിക്ക് ചെയ്യുമല്ലോ?)കോഴ്സെറയില്‍ നിലവില്‍ ലഭിക്കുന്ന സൗജന്യ കോഴ്സുകള്‍/ഫ്രീ കോഴ്സുകള്‍ എന്റെ പ്രിയ വിദ്യാര്‍ഥിയും ഐ.ടി. വിദഗ്ദ്നുമായ സ്വാദിഖ് എനിക്കയച്ചു തന്ന ഒരു ലിങ്ക് വഴിയാണ് ഞാനീ വിവരം അറിയുന്നത്. പെട്ടെന്ന് തന്നെ ഒരു കോഴ്സ് ഞാന്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. പരമാവധി ആളുകള്‍ ഇത് ഉപയോഗപ്പെടുത്തട്ടെ എന്ന ചിന്തയില്‍ നിന്നാണ് ഇങ്ങനെയൊരു ബ്ലോഗ് കുറിക്കാനുള്ള തീരുമാനത്തില്‍ ഞാന്‍ എത്തിച്ചേര്‍ന്നത്. ഈ ബ്ലോഗ്ഗിന്റെ അവസാനത്തില്‍ ആ ലിങ്ക് ഞാന്‍ കൊടുക്കുന്നുണ്ട്. ലിങ്കിലേക്ക് പോകുനതിനു മുന്‍പ് ഇതില്‍ കൊടുത്തിട്ടുള്ള യൂട്യൂബ് വീഡിയോകള്‍ നിങ്ങള്‍ കാണുന്നത് നന്നായിരിക്കും. കാരണം പ്രസ്തുത ലിങ്ക് നിങ്ങള്‍ തുറക്കുന്നത് ഫോണ്‍ വഴിയാണെങ്കില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ വീഡിയോകളില്‍ ഞാന്‍ സൂചിപ്പിച്ചിട്ടുണ്ട്. നേരത്തെ സൂചിപ്പിച്ചത് പ്രകാരം കോഴ്സെറയില്‍ ധാരാളംകോഴ്സുകള് നിലവില്‍ ഫ്രീയായി നല്‍കുന്നുണ്ട്. അവയില്‍ ചിലത് ഇവിടെ കൊടുത്തിരിക്കുന്നു.
ഫിലോസഫിക്കൊരാമുഖം (Introduction to Philosophy)ലോകത്തിലെ മികച്ച യൂനിവേര്സിറ്റികളില് ഒന്നായ എഡിന്‍ബര്‍ഗ് യൂനിവേര്‍സിറ്റി നല്കുന്ന ഈ കോഴ്സ് എല്ലാവര്ക്കും പ്രത്യേകിച്ച്അധ്യാപകരാകാന് താല്‍പ്പര്യമുള്ളവര്‍ക്ക് ഉപകാരപ്രദമായ ഒരു കോഴ്സ് ആണ്. സമകാലീന തത്വചിന്തയെക്കുറിച്ച് അഥവാ കോണ്ടംപെററി ഫിലോസോഫിയെക്കുറിച്ച് വ്യക്തമായ ധാരണ നല്കാന് സഹായിക്കുന്ന കോഴ്സ് ആണിത് എന്നാണ് കോഴ്സ് സംഘാടകരുടെ അവകാശവാദം. നിങ്ങളാഗ്രഹിക്കുന്ന വിലയില്‍ മികച്ച മൊബൈല്‍ ഫോണുകള്‍: മികച്ച ഓഫ്ഫറുകളുമായി ആമസോണ്പോസിറ്റീവ്സൈക്കോളജി (Positive Psychology)നോര്‍ത്ത് കരോലിന യൂണിവേര്സിറ്റി ഓഫര്‍ ചെയ്യുന്ന ഈ കോഴ്സ് വളരെ മികച്ച കോഴ്സ് ആണ് എന്നതിന് വ്യക്തിപരമായ എന്റെ അനുഭവമാണ് എന്റെ അളവ്കോല്. ഇന്റര്‍നേഷണല്‍ അസ്സോസ്സിയേഷന്‍ പോസിറ്റീവ് സൈക്കോളജി അസ്സോസ്സിയേഷന്‍ (IPPA) പ്രസിഡന്റും നോര്‍ത്ത് കരോലിന യൂണിവേര്സിറ്റി പ്രൊഫസ്സരുമായ ഡോക്ടര്‍ ബാര്‍ബറ ഫ്രെഡറിക്സണ് ആണ് ഈ കോഴ്സിന്റെ കോഡിനേറ്റര്‍. പോസിറ്റീവ് സൈക്കോളജിയില്‍ അഗാധ പാണ്ഡിത്യവും അനുഭവസമ്പത്തുമുള്ള ബാര്‍ബറ ഫ്രെഡറിക്സണ് അതിമനോഹരമായിട്ടാണ് ഈ കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്. പോസിറ്റീവ് വികാരങ്ങള്‍ (Positive Emotions) എങ്ങനെയാണ് നമ്മുടെ വ്യക്തിപരവും സാമൂഹികപരവും ആരോഗ്യപരവുമൊക്കെയായ ജീവിതങ്ങളെ സഹായിക്കുന്നത് എന്ന് ലളിത സുന്ദരമായ ഉധാഹരണങ്ങളിലൂടെ മനസ്സിലാക്കിത്തരുന്ന ഒരു മികച്ച കോഴ്സാണ് ഇതെന്ന് പറയാന്‍ എനിക്ക് ഒരു സന്ദേഹവുമില്ല. കോഴ്സെറയില്‍ ഒരു തുടക്കക്കാരനാണോ? ഈ ഡെമോ വീഡിയോ കാണൂ.വിവര സാങ്കേതിക കാലത്ത് ഉപയോഗിക്കാവുന്ന ആശയവിനിമയ തന്ത്രങ്ങള്‍ |
ലേഖകന്‍ ഹാത്വിബ്.കെ.കെ. Archives
July 2021
Categories
All
|